തൃശൂർ: മണ്ണുത്തിയിൽ മകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് മരിച്ച നിലയിൽ. മണ്ണുത്തി നെട്ടിശേരിയിൽ ആണ് സംഭവം. അർജുൻ ആണ് മരിച്ചത്. മകൻ അഭിലാഷ് വെട്ടേറ്റ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ഇന്നലെ രാത്രിയിലാണ് ആക്രമണമുണ്ടായത്. കുടുംബ തർക്കമാണ് അക്രമത്തിനു പിന്നിലെന്ന് പറയുന്നു. മകനെ വെട്ടുന്നത് കണ്ട് തടയാനെത്തിയ വീട്ടിലെ മറ്റു അംഗങ്ങൾക്കും പരിക്കുണ്ട്. രാവിലെയാണ് അർജുനനെ മരിച്ച നിലയിൽ കണ്ടെത്തിയത്.