വടക്കേക്കാട്: മൂന്നാഴ്ച മുമ്പ് ഇരട്ട കുഞ്ഞുങ്ങളെ പ്രസവിച്ച യുവതി മരിച്ചു. കൊച്ചന്നൂർ മേലേരി പറമ്പിൽ അപ്പുണ്ണി മകൻ രജീഷിന്റെ ഭാര്യ ഷാനിഷ(28)യാണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി ഉറങ്ങിക്കിടക്കുമ്പോൾ ശരീരത്തിന് തളർച്ച അനുഭവപ്പെട്ടതിനെ തുടർന്ന് യുവതിയെ തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. ഭർത്താവ് രജീഷ് തെങ്ങുകയറ്റ തൊഴിലാളിയാണ്. സംസ്ക്കാരം പിന്നീട് നടക്കും. രണ്ടരവയസ്സു പ്രായമുള്ള കിങ്ങിണി എന്നു വിളിക്കുന്ന ഒരു പെൺകുഞ്ഞു കൂടി ഇവർക്കുണ്ട്.