Thursday, November 21, 2024

തൃശൂർ അമല ആശുപത്രിയുടെ അനധികൃത കെട്ടിടത്തിലെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവ്

പുന്നയൂർക്കുളം: തൃശൂർ അമല ആശുപത്രിയുടെ അനധികൃത കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിക്കാൻ ഉത്തരവ്.
ബഹുനില കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ആശുപത്രിയുടെ പ്രവർത്തനം നിർത്തിവെപ്പിക്കാനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് അടാട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയത്. ബഹുനില കെട്ടിടങ്ങളിൽ ആശുപത്രി പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് ഉത്തരവിലുണ്ട്.


അമല ആശുപത്രി കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുള്ളത് കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ചും, അഗ്നി സുരക്ഷ സംവിധാനങ്ങളില്ലാതെയുമാണെന്നാരോപിച്ച് പുന്നയൂർക്കുളം സ്വദേശിയായ പൊതുപ്രവർത്തകൻ നൽകിയ പരാതിയിലാണ് നടപടി. ആശുപത്രി സൊസൈറ്റിയുടെ കീഴിലുള്ള മെഡിക്കൽ കോളേജ്, ആയൂർവേദ ആശുപത്രി, അലോപ്പതി ആശുപത്രി, ഹോമിയോ ആശുപത്രി, മെഡിക്കൽ കോളേജ്, നഴ്സിംഗ് കോളേജ്, കാന്റീൻ, സ്കൂൾ, ഡോക്ടർമാർ, ജീവനക്കാർ എന്നിവർക്കുളള ക്വാർട്ടേഴ്സ്, നഴ്സറി, സ്ക്കൂൾ, വയോജന കേന്ദ്രം, റിസർച്ച് സെൻറർ, സ്പെഷ്യാലിറ്റി ബ്ലോക്ക് , പേവാർഡ് ബ്ലോക്ക് എന്നീ കെട്ടിടങ്ങളെല്ലാം നിർമ്മിച്ചിരിക്കുന്നത് ചട്ടം ലംഘിച്ചും അനധികൃതമായുമാണ്.

കെട്ടിടങ്ങൾക്ക് ഫയർഫോഴ്സ്‌, ചീഫ് ടൗൺപ്ലാനർ, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെ അനുമതി ലഭിച്ചിട്ടില്ല. ഇതിനു പുറമേ തൃശ്ശൂർ-കുറ്റിപ്പുറം റോഡരികിൽ നിർമ്മിച്ച കെട്ടിടങ്ങൾ, പത്തുനില കെട്ടിടം എന്നിവ നിർമ്മിച്ചത് ചട്ടം വ്യാപകമായി ലംഘിച്ചാണ്. അമല- മുള്ളൂർക്കായൽ റോഡ് വികസനത്തിനായി നീക്കിവെച്ച അര എക്കറോളം സർക്കാർ ഭൂമി കൈയേറി മലിനജല സംഭരണി, ഔഷധത്തോട്ടം, കെട്ടിടങ്ങൾ, ടാർ റോഡ് എന്നിവ നിർമ്മിച്ചിട്ടുണ്ട്. കെട്ടിടങ്ങളിൽ അഗ്നിസുരക്ഷാ സംവിധാ നങ്ങളില്ലാത്തതിനാൽ കെട്ടിടങ്ങൾ സുരക്ഷിതമല്ലായെന്നു
അഗ്നിശമനസേന ഡയറക്ടർ ജനറൽ ജില്ലാ കലക്ടറെയും പഞ്ചായത്ത് സെക്രട്ടറിയെയും അറിയിച്ചിച്ചെങ്കിലും നടപടിയുണ്ടായില്ല. സർക്കാർ പാട്ടത്തിനു നൽകിയ ഭൂമിയിലെ മരങ്ങൾ അനധികൃതമായി മുറിച്ചു മാറ്റിയാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുളളത്. ആശുപത്രിയുടെ നിയമ ലംഘനത്തിനെതിരെ പഞ്ചായത്ത് സെക്രട്ടറി, ജില്ല കലക്ടർ എന്നിവർക്ക് പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല. ക്രമവൽക്കരണത്തിനു അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന മുടന്തൻ ന്യായം പറഞ്ഞ് നിയമ നടപടി നീട്ടികൊണ്ടു പോകുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments