Tuesday, April 7, 2026

ആവേശക്കൊടുമുടിയിൽ ഇന്ന് കൊട്ടിക്കലാശം; അവസാനനിമിഷം കളറാക്കാൻ മുന്നണികൾ

ചാവക്കാട്: രാഷ്ട്രീയ അജൻഡകൾ മാറിമാറി വിവാദം കൊഴുപ്പിച്ച നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്. ഇന്ന് വൈകീട്ട് ആറിന് പരസ്യപ്രചാരണത്തിന് കൊടിയിറങ്ങും. നാളെ നിശബ്ദപ്രചാരണം. വ്യാഴാഴ്ച വോട്ടെടുപ്പ്.
വിധിയെഴുതാൻ ഇനി മണിക്കൂറുകൾ ബാക്കി നിൽക്കേ മുന്നണികളെല്ലാം അവസാന നിമിഷം കളറാക്കാനുള്ള ശ്രമത്തിലാണ്. പരസ്യപ്രചാരണത്തിന്റെ അവസാനദിവസം ചാവക്കാട് നഗരത്തിലാണ് ഗുരുവായൂർ നിയോജക മണ്ഡലം കൊട്ടിക്കലാശം. വൈകുന്നേരം നഗരത്തിൽ ഗതാഗത നിയന്ത്രണവും പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments