Sunday, April 5, 2026

എൽ.ഡി.എഫിന് പിന്തുണ; പി.ഡി.പി ഗുരുവായൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

ചാവക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതിന്റെ ഭാഗമായി പി.ഡി.പി ഗുരുവായൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എം മജീദ് ഉത്ഘാടനം ചെയ്തു. മനാഫ് എടക്കഴിയൂർ അദ്ധ്യക്ഷത വഹിച്ചു. അഹമ്മദ് ഖാൻ പുതിയറ ആമുഖ പ്രസംഗം നടത്തി. സ്ഥാനാർത്ഥി എൻ. കെ അക്ബർ, സി.പി.എം ജില്ല കമ്മിറ്റി അംഗം സി. സുമേഷ്, ചാവക്കാട് മുനിസിപ്പൽ ചെയർമാൻ എ.എച്ച് അക്ബർ എന്നിവർ സംസാരിച്ചു. ഫസീല റാഫി, ഹംസക്കുട്ടി അംബാല, സിദ്ധീഖ് അംബാല, ഹരിദാസ് ചാവക്കാട്, സൈനുദ്ദീൻ പാപ്പാളി, അക്ബർ അകലാട്, ബദറുദ്ധീൻ മുനക്കകടവ്, അബ്ബാസ് പെരിയമ്പലം  തുടങ്ങിയവർ സംസാരിച്ചു. വി.എച്ച് കരീം സ്വാഗതവും ഫിറോസ് പാലക്കൽ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments