Sunday, April 5, 2026

പുന്നയൂർക്കുളം ചെറായി ക്രിയേറ്റീവ് വായനശാല ക്രിയേറ്റീവ് ആർച്ചറി അക്കാദമി ഒന്നാം വാർഷികം ആഘോഷിച്ചു

പുന്നയൂർക്കുളം: ചെറായി ക്രിയേറ്റീവ് വായനശാലയുടെ നേതൃത്വത്തിൽ നടത്തുന്ന ക്രിയേറ്റീവ് ആർച്ചറി അക്കാദമി ഒന്നാം വാർഷികവും സമ്മർ ക്യാംപ് ഉദ്ഘാടനവും സംഘടിപ്പിച്ചു. വന്നേരി ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വാർഷികാഘോഷം പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ഹസൻ തളികശ്ശേരിയും പെരുമ്പടപ്പ് പഞ്ചായത്ത്‌ മെമ്പർ വി.ആർ മുഹമ്മദും ചേർന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ക്രിയേറ്റീവ് രക്ഷാധികാരി പി.സുനിൽ കുമാർ  അധ്യക്ഷത വഹിച്ചു. ഡോ. സുഖദോസ് മുഖ്യാതിഥിയായി. വന്നേരി സ്കൂൾ കായികാധ്യാപകൻ എ പി ഗോകുൽ, പി.സൈഫുദ്ദീൻ, ക്രിയേറ്റിവ് വായനശാല പ്രസിഡണ്ട് വി.ജി.വിഷ്ണു, തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. അക്കാദമി കോഡിനേറ്റർ എം റാണാപ്രതാപ് ആമുഖ പ്രഭാഷണം നടത്തി. അക്കാദമി ടീം മാനേജർ കെ നീതു സ്വാഗതവും പി.യു.സുധിനി നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ അമ്പെയ്ത്ത് പ്രദർശനവും ഉണ്ടായിരുന്നു. ഏപ്രിൽ 10 നാണ് 2 മാസം നീളുന്ന സമ്മർ ക്യാപ് ആരംഭിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments