Monday, March 23, 2026

തൃത്തല്ലൂരിൽ കാർ മരത്തിലിടിച്ച് അപകടം; തിരുവത്ര സ്വദേശികളായ ആറു പേർക്ക് പരിക്ക്

വാടാനപ്പള്ളി: തൃത്തല്ലൂർ സെൻ്ററിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം. തിരുവത്ര സ്വദേശികളായ ദമ്പതികളും മക്കളും ഉൾപ്പെടെ ആറു പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. ചാവക്കാട് തിരുവത്ര രാമി രാമി അലി (64), ഭാര്യ ഷഹർബാൻ (55), മക്കളായ കദീജ (22), ഫാത്തിമ (18), ഐഷ (10), അലിയുടെ സുഹൃത്ത് അബ്ദുൾ മജിദ് (60) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. അലിയുടെ നില ഗുരുതരമാണ്.  പരിക്കേറ്റവരെ സഹചാരി സെന്റർ ആംബുലൻസ്, ആക്ട്സ് വാടാനപ്പള്ളി, ലെവൽ ഓഫ് കെയർ, ബിലീവർ ആംബുലൻസ്, കയ്യാലാസ് എന്നിവർ  ചേർന്ന് തൃശ്ശൂർ അശ്വനി  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments