Thursday, March 19, 2026

പൈതൃകം ഗുരുവായൂർ കുടുംബ സദസും സമാദരണവും സംഘടിപ്പിച്ചു

ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ കുടുംബ സദസും സമാദരണവും സംഘടിപ്പിച്ചു. കവിയും സാഹിത്യകാരനുമായ രാധാകൃഷ്ണൻ കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. പൈതൃകം കോഡിനേറ്റർ അഡ്വ. രവി ചങ്കത്ത് അധ്യക്ഷത വഹിച്ചു. കേരള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ച കക്കാട് രാജപ്പൻ മാരാരെയും മമ്മിയൂർ ദേവസ്വം ചെയർമാനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ജി.കെ പ്രകാശിനെയും യോഗത്തിൽ ആദരിച്ചു. ഓട്ടൻതുള്ളൽ കലാകാരനും പൈതൃകം കലാക്ഷേത്ര ചെയർമാനുമായ മണലൂർ ഗോപിനാഥൻ രചിച്ച ‘ഓട്ടം തുടങ്ങിയ കഥ’ എന്ന പുസ്തകം രാധാകൃഷ്ണൻ മാസ്റ്റർ ഗുരുനാഥൻ കലാമണ്ഡലം ഗോപിനാഥ പ്രഭയ്ക്ക് നൽകി സമർപ്പണം നടത്തി. രാധാകൃഷ്ണൻ ആലിക്കൽ രചിച്ച ഭാഗവത പ്രശ്നോത്തരി, വി.എം.കെ നമ്പൂതിരി രചിച്ച പൂർണ്ണ പുണ്യ പുരാണങ്ങളിലൂടെ തുടങ്ങിയ പുസ്തകങ്ങളുടെ സമർപ്പണവും നടന്നു.
ഓട്ടം തുടങ്ങിയ കഥ എഴുതിയ മണലൂർ ഗോപിനാഥനും സഹായി രേഖ വെള്ളത്തൂവലിനെയും പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. രാധാകൃഷ്ണ ഗ്രൂപ്പ് ഓഫ് ചെയർമാൻ പി.എസ് പ്രേമാനന്ദൻ, പൈതൃകം പ്രസിഡൻറ് അഡ്വ. രാജഗോപാലൻ എന്നിവർ സംസാരിച്ചു. ഉത്സവപ്പറക്ക് നേതൃത്വം നൽകിയ കോടമന ശശികുമാർ, വേണു നളന്ദ എന്നിവരെയും എഴുപതാം വയസ്സ് തികഞ്ഞ നളിനി മാധവനെയും ആദരിച്ചു. കുടുംബ സംഗമത്തോടനുബന്ധിച്ച് നടന്ന കലാവിരുന്നിൽ കൊടുങ്ങല്ലൂർ ബിന്ദു സുജിത്ത് നൃത്തം അവതരിപ്പിച്ചു. സാക്സ് ഫോൺ കലാകാരൻ കിഷോർ അന്തിക്കാട് സാക്സ് ഫോൺ വാദനം നടത്തി. ആജീവനാന്തം മെമ്പർഷിപ്പ് എടുത്ത മണി ജി മേനോൻ, കുടമന ശശികുമാർ, വല്ലഭട്ട കൃഷ്ണദാസൻ എന്നിവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പൈതൃകം ഭാരവാഹികളായ മധു കെ നായർ, കെ.കെ വേലായുധൻ, ശ്രീകുമാർ പി നായർ, കെ സുഗതൻ, രവി വട്ടരങ്ങത്ത് പ്രഹ്ളാതൻ മാമ്പറ്റ് ഹരിദാസ് കുളവിൽ, കുമാരി ടീച്ചർ, മുരളി അകമ്പടി തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments