ചാവക്കാട്: മടേക്കടവിൽ ടിപ്പർ ലോറി പോലീസ് ജീപ്പിലിടിച്ച് അപകടം. മൂന്ന് എസ്.ഐ മാർ ഉൾപ്പെടെ 5 പേർക്ക് പരിക്കേറ്റു ചാവക്കാട് സ്റ്റേഷനിലെ എസ്. ഐ മാരായ ആഷിഫ്, ബാസിത്, സുദർശന, ഡ്രൈവ വർ, അമർ, ടിപ്പർ ഡ്രൈവർ സാദിക്ക് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

