Wednesday, March 18, 2026

യുവതിയെ കുത്തിക്കൊല്ലാൻ ശ്രമം; ചാവക്കാട് സ്വദേശി പിടിയിൽ

കോഴിക്കോട്: മാങ്കാവ് വളയനാട് വെച്ച് യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ ചാവക്കാട് സ്വദേശി പിടിയിൽ. തെക്ക് പറമ്പത്ത് വീട്ടിൽ ഫിറോസി(27) യെയാണ് മെഡിക്കൽ കോളേജ് പോലീസ് പിടികൂടിയത്. തൃശൂർ സ്വദേശിനിയായ യുവതിയെ മാങ്കാവ് വളയനാട്ടുള്ള വാടക വീട്ടിൽ ഡ്രസ്സ് പാക്ക് ചെയ്യുന്നതിനിടെ പ്രതി മുറിയിലേക്ക് അതിക്രമിച്ചു കയറി വരികയും കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് കുത്തി മുറിവേൽപ്പിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ വളയനാട് പരിസരത്ത് വെച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഗുരുവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ അറിയപ്പെടുന്ന റൗഡിയായ പ്രതിക്ക് ചാവക്കാട്,ഗുരുവായൂർ പോലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന് കൈവശം വെച്ചതിനും വധശ്രമത്തിനും, പൊതുജനശല്യത്തിനും, അതിക്രമിച്ച് കയറി ആക്രമിച്ചതിനും മറ്റുമായി നിരവധി കേസുകൾ നിലവിലുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments