Tuesday, March 17, 2026

സീറ്റ് ബി.ഡി.ജെ.എസിന്‌ സീറ്റ്‌; കുന്നംകുളത്ത്‌ ബിജെപിയിൽ പൊട്ടിത്തെറി

കുന്നംകുളം: കുന്നംകുളം നിയോജക മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്‌ പിന്നാലെ ബിജെപിയിൽ പൊട്ടിത്തെറി. സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ബി.ജെ.പി മണ്ഡലം കമ്മിറ്റികൾ കടുത്ത എതിർപ്പിൽ. കുന്നംകുളം, എരുമപ്പെട്ടി മണ്ഡലം നേതാക്കൾ ബി.ഡി.ജെ.എസ്‌ സ്ഥാനാർത്ഥിയെ അംഗീകരിക്കില്ലെന്ന് മുതിർന്ന നേതാക്കളെ അറിയിച്ചുവെന്നാണ്‌ വിവരം. ബി.ഡി.ജെ.എസിന്‌ വേരോട്ടമില്ലാത്ത കുന്നംകുളത്ത്‌ സീറ്റ്‌ നൽകിയതിലും സ്ഥാനാർത്ഥിയോട്‌ മണ്ഡലം നേതാക്കൾക്കുള്ള അതൃപ്തിയാണ്‌ പൊട്ടിത്തെറിക്ക്‌ കാരണം. കുന്നംകുളത്തെ ബി.ജെ.പി മണ്ഡലം നേതാവ്‌ സോഷ്യൽ മീഡിയ മുഖചിത്രം കറുത്ത കൊടിയാക്കിയാണ്‌ സ്ഥാനാർത്ഥിത്വത്തെ വരവേറ്റത്‌. മുൻ നിര നേതാക്കൾ ആരും സ്ഥാനാർത്ഥിയുടെ പോസ്റ്റർ പങ്കുവക്കാത്തതും, താഴെ തട്ടിലെ പ്രവർത്തകർ തങ്ങളുടെ എതിർപ്പ്‌ സോഷ്യൽ മീഡിയയിൽ പങ്കുവക്കുന്നതും പാർട്ടിക്ക്‌ തലവേദനയാകുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments