Tuesday, March 17, 2026

അങ്ങാടിത്താഴം ജുമാഅത്ത് പള്ളിയിൽ പ്രാർത്ഥനാ സംഗമം നടത്തി

ചാവക്കാട്: ചാവക്കാട് മഹല്ല് ജുമാഅത്ത് പള്ളി കമ്മിറ്റിയുടെ നേതൃത്വത്തിൽ  അങ്ങാടിത്താഴം ജുമാഅത്ത് പള്ളിയിൽ പ്രാർത്ഥനാ സംഗമം നടത്തി. മഹല്ല് ഖത്തീബ് ഉമർ ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. പൈലിപ്പുറം അബൂബക്കർ മുസ്ലിയാർ, അബു താഹിർ തങ്ങൾ നാട്യമംഗലം, ഉമ്മർ മുസ്‌ലിയാർ, മഹല്ല് പ്രസിഡന്റ്‌ അബ്ദുറഹ്മാൻ കാളിയത്ത്, ജനറൽ സെക്രെട്ടറി നൗഷാദ് അഹമ്മു, അനീഷ്‌ പാലയൂർ, നൗഷാദ് നെടുപറമ്പിൽ, സാലിഹ് കാളിയത്ത്, ജലാൽ നസ്കോ,ശിഹാബ് കാരക്കാട്, ഇല്യാസ് ബുർഹാൻ, ഷംസു എം വി,നാസർ കോനായിൽ,ഷംസുദ്ധീൻ എൻ കെ, ഷമീർ മോസ്കോ, ഹസ്സൻ, പി.പി മുനീർ, സലി തുടങ്ങിയവർ പങ്കെടുത്തു. ഗൾഫ് രാജ്യങ്ങളിൽ യുദ്ധത്തിൽ അകപ്പെട്ടവർക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനയും ഉണ്ടായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments