ഒരുമനയൂർ: ആൽഫ പാലിയേറ്റീവ് കെയർ – ചാവക്കാട് ലിങ്ക് സെന്റർ പേഷ്യന്റ് കെയർ സ്പോൺസർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി കൂപ്പൺ വിതരണം സംഘടിപ്പിച്ചു. ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് പി.എം താഹിർ ആദ്യ കൂപ്പൺ തൽഹത്ത് പടുങ്ങലിന് നൽകി ഉത്ഘാടനം ചെയ്തു. ആക്റ്റിംഗ് പ്രസിഡന്റ് എ.വി മുഷ്ത്താഖ് അഹമ്മദ് അധ്യക്ഷത വഹിച്ചു. എ.വി ഹാരിസ്, ഏ.സി ബാബു, എൻ.കെ ബഷീർ, എ.വി മുഷ്ത്താഖ് അഹമ്മദ്, പി.സി മുഹമ്മദ് കോയ, ആർ. വി സലീം, ശംസുദ്ധീൻ വലിയകത്ത്, അർവ ബാബു, ഹസീന കുഴിപ്പന, ഫഹീമ സലീം, സുബൈദ റഷീദ്, ഷംഷാദ് ശംസുദ്ധീൻ, അഷ്‌റഫ് കഴുത്താക്കൽ, ഷക്കീല സലീം, സബീന ലത്തിഫ് എന്നിവർ കൂപ്പണുകൾ ഏറ്റുവാങ്ങി. ജനറൽ സെക്രട്ടറി എൻ.കെ ബഷീർ സ്വാഗതവും ഷക്കീല സലീം നന്ദിയും പറഞ്ഞു.

