Monday, March 16, 2026

അത്താണി – പുതുരുത്തി റോഡില്‍ നാളെ മുതൽ  ഗതാഗതം തടസ്സപ്പെടും

തൃശൂർ: അത്താണി – പുതുരുത്തി റോഡില്‍ ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ അത്താണി സില്‍ക്ക് മുതല്‍ ആര്യംപാടം സെന്റര്‍ വരെയുള്ള ഭാഗത്തെ റോഡ് ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെടുന്നതാണെന്ന് വടക്കാഞ്ചേരി പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. അത്താണിയില്‍ നിന്നും ആര്യംപാടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കൊടുങ്ങല്ലൂര്‍ ഷൊര്‍ണൂര്‍ റോഡില്‍ പ്രവേശിച്ച് കുറാഞ്ചേരി സെന്ററില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് കുറാഞ്ചേരി വേലൂര്‍ റോഡിലൂടെ ആര്യംപാടത്തേക്ക് എത്തിച്ചേരേണ്ടതാണ്. ആര്യംപാടം ഭാഗത്ത് നിന്നും അത്താണി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കുറാഞ്ചേരി – വേലൂര്‍ റോഡിലൂടെ കുറാഞ്ചേരി സെന്ററില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് കൊടുങ്ങല്ലൂര്‍ ഷൊര്‍ണൂര്‍ റോഡ് വഴി അത്താണിയിലേക്ക് എത്തിച്ചേരേണ്ടതാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments