ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഭരണ സമിതിയിൽ സി.പി.ഐ പ്രതിനിധിയായി എം.യു ഷിനിജ ടീച്ചറെ നിയോഗിക്കും. കൊടുങ്ങല്ലൂർ നഗരസഭ മുൻ ചെയർപേഴ്സണായ ഷിനിജ ടീച്ചർ സി.പി.ഐ പുല്ലൂറ്റ് സൗത്ത് ലോക്കൽ കമ്മറ്റിയംഗം,
മഹിള സംഘം പുല്ലൂറ്റ് ലോക്കൽ സെക്രട്ടറി, എ.ഐ.വൈ.എഫ് മണ്ഡലം കമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയാണ്. ടെലികോം എഞ്ചിനീയറായ മഹേഷ് വില്ലാടത്താണ് ഭർത്താവ്.
മൂന്നാം ക്ലാസ് വിദ്യാർത്ഥിനി മനുകർണിക മകളാണ്.

