ഗുരുവായൂർ ഉത്സവത്തിനു മുന്നോടിയായുള്ള ആനയോട്ടത്തിൽ ഗുരുവായൂർ രവികൃഷ്ണൻ ജേതാവ്. മൂന്നാം തവണയാണ് കൊമ്പൻ ആനയോട്ടത്തിൽ ജേതാവാകുന്നത്. ഉച്ചതിരിഞ്ഞു മൂന്നിന് മഞ്ജുളാൽ പരിസരത്ത് നിന്നാണ് ആനയോട്ടം ആരംഭിച്ചത്. ആദ്യം കിഴക്കേനടയിലെ ക്ഷേത്ര ഗോപുരത്തിനടുത്തെത്തിയതോടെയാണ് രവികൃഷ്ണൻ ജേതാവായത്. ഇതോടെ ഇത്തവണ ഉത്സവത്തിനു ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പേറ്റാനുള്ള നിയോഗം കൊമ്പനു ലഭിച്ചു. കൃഷ്ണനാരായണൻ, ബാലു, രവികൃഷ്‌ണൻ എന്നീ ആനകളാണ് മുൻനിരയിൽ ഓടിയത്.

