ഗുരുവായൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം മോണോആക്ട് മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ അമല സൈമണിനെ ആം ആദ്മി പാർട്ടി അനുമോദിച്ചു. അരവിന്ദ് കേജ്രിവാൾ എഴുതിയ സ്വരാജ് പുസ്തകം ജില്ലാ ജോയിനൻ്റ് സെക്രട്ടറി പോളി ഫ്രാൻസിസ് അമല സൈമണിന് സമ്മാനിച്ചു. ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് സതീഷ് വിജയൻ, ഗുരുവായൂർ മുനിസിപ്പാലിറ്റി പ്രസിഡണ്ട് ജോൺസൺ പാലുവായ് എന്നിവർ പങ്കെടുത്തു.

