Wednesday, February 4, 2026

കേരള നിയമസഭയിൽ പോർച്ചുഗൽ മലയാളികളുടെ ശബ്ദമായി യുവ സംരംഭകൻ അവിയൂർ സ്വദേശി ഷഫീർ നമ്പിശ്ശേരി 

ചാവക്കാട്: പോർച്ചുഗൽ മലയാളികളുടെ ശബ്ദമായി യുവ സംരംഭകൻ അവിയൂർ സ്വദേശി ഷഫീർ നമ്പിശ്ശേരി കേരള നിയമസഭയിൽ. കേരള നിയമസഭയിൽ നടന്ന അഞ്ചാമത് ലോക കേരള സഭയിൽ കേരള ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക ക്ഷണപ്രകാരമാണ് യുവ സംരംഭകനും സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകനുമായ ഷെഫീർ നമ്പിശ്ശേരി പങ്കെടുത്തത്. പോർച്ചുഗലിൽ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ ബുദ്ധിമുട്ടുകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺസുലേറ്റ് സർവീസുകൾക്ക് നേരിടുന്ന കൗൺസിലേറ്റ് സർവീസ് അപ്പോയിന്റ്മെന്റ് ലഭിക്കാത്തതും കാലതാമസവും മൂലം പോർച്ചുഗൽ പ്രവാസികൾ ബുദ്ധിമുട്ടാണ് ഉപയോഗിക്കുന്നത് ഈ അദ്ദേഹം പറഞ്ഞു. റസിഡൻസ് കാർഡ് റിന്യൂവൽ, നാട്ടിലുള്ള കുടുംബത്തിന് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ പാസ്പോർട്ട് റിന്യൂ ചെയ്തു ലഭിക്കാത്തതുമൂലം യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട്, കോൺസുലേറ്റ് സർവീസുകളുടെ അപ്പോയിൻമെന്റിന് ഓൺലൈനിൽ നേരിടുന്ന കാലതാമസം എന്നിവയെക്കുറിച്ചും അദ്ദേഹം പരാതി ഉന്നയിച്ചു. അതേസമയം പാക്കിസ്ഥാൻ ബംഗാളി ഏജൻ്റുമാർക്ക് പണം നൽകിയാൽ ദിവസങ്ങൾക്കുള്ളിൽ അപ്പോയിൻമെന്റ് ലഭിക്കുന്നതായും  കേരള മുഖ്യമന്ത്രിയുടെയും നിയമസഭാ സ്പീക്കറുടെയും ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി അടിയന്തരമായി ഉന്നത തലത്തിൽ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ കായിക മേഖലയിൽ താല്പര്യമുള്ള താല്പര്യമുള്ള കുട്ടികൾക്ക് ആവശ്യമായ പരിശീലനം ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫുട്ബോൾ ഇതിഹാസമായ റൊണാൾഡോയുടെ നാടായ പോർച്ചുഗലിനെ മാതൃകയാക്കി പ്രൈമറി ക്ലാസ് മുതൽ താല്പര്യമുള്ള കുട്ടികൾക്ക് മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ ഐ എം വിജയൻ, വി.എം വിനു, ജോപോൾ അഞ്ചേരി എന്നിവരുടെ നേതൃത്വത്തിൽ ഓരോ പഞ്ചായത്തുകളിലും സ്പോർട്സ് കോച്ചിംഗ് ക്യാമ്പുകൾ ആരംഭിക്കണമെന്നും അതിലൂടെ മാനസികമായും ശാരീരികമായും ശക്തിയുള്ള ശക്തിയുള്ള യുവതലമുറയെ വളർത്തിയെടുക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 125 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും കേരളത്തിൽ നിന്നുള്ള എംപിമാരും, മന്ത്രിമാരും എംഎൽഎമാരും  യൂസഫലി എം.എ, രവി പിള്ള, ഗോകുലം ഗോപാലൻ, ഗൾഫാർ മുഹമ്മദലി തുടങ്ങി ബിസിനസുകാരും പങ്കെടുത്തു. 125 രാജ്യങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ലോക കേരള സഭ മെമ്പർമാരാണ് കേരള ഗവൺമെന്റിന്റെ നോർക്ക നോർക്ക റൂട്ട്സ് ഔദ്യോഗിക റെപ്രസെന്ററ്റീവ് മാരായി ഓരോ രാജ്യങ്ങളിലും പ്രവർത്തിക്കുക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments