Saturday, January 31, 2026

ഗുരുവായൂർ ഫാസിൽ കൊലക്കേസ്; പ്രതികളായ മുഴുവൻ ആർഎസ്എസ് പ്രവർത്തകരെയും വെറുതെ വിട്ടു 

ഗുരുവായൂർ: ബ്രഹ്മകുളത്ത് എസ്.എഫ്.ഐ പ്രവർത്തകൻ ഫാസിൽ കൊലക്കേസിൽ പ്രതികളായ ആർ.എസ്.എസ് പ്രവർത്തകരായ  മുഴുവൻ പ്രതികളെയും തൃശ്ശൂർ അഡീഷണൽ സെഷൻസ് ‌ കോടതി വെറുതെ വിട്ടു. 15 പ്രതികൾ ഉണ്ടായിരുന്ന കേസിൽ ഒരാളെ 2017 ൽ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. വടക്കേതരകത്ത് ആനന്ദനേ(23)യായിരുന്നു വെട്ടിക്കൊലപ്പെടുത്തിയത്. ബാക്കി പ്രതികളായ തൈക്കാട് ബ്രഹ്മകുളം ചേറാടി സുമേഷ് (29), ചക്കണ്ട ശിവദാസൻ (24), പുതുമനശേരി ബിനോയ് (31), കോറോട്ട് സുധീഷ് (27), മാടമ്പാറ വിശ്വൻ (28), കൈതക്കാട്ട് വിപിൻദാസ് (26), വിളക്കത്തല ശ്രീകണ്ഠൻ (33), വിളക്കത്തല സുരേഷ് കുമാർ (ശ്രീജിത്ത്, 28), പാണ്ഡാരിക്കൽ കുന്നുമ്മേൽ സനോജ് (26) പട്ടിക്കാട് വിഷ്ണു (സുത്തുമണി, 20), കുരുവള്ളിപ്പറമ്പിൽ പ്രദീപ് (19), മണിയൻതറ നീരജ് (24), എങ്ങടി ശ്രീകുമാർ (20), പുതുമനശേരി ശാന്തീപ് (30) എന്നിവരേയാണ് കുറ്റക്കരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ട് കൊണ്ട് ഉത്തരവായത്. സർക്കിൾ ലൈവ് ന്യൂസ് അപ്ഡേറ്റ് . പ്രോസിക്യൂഷൻ സംശയാസ്പദമായി കേസ് തെളിയിക്കുന്നതിൽ പരാജയപ്പെട്ട സഹാചര്യത്തിലാണ് മുഴുവൻ പ്രതികളെയും വെറുതെ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവ്.’2013 നവംബർ നാലിനായിരുന്നു കേസിനാസ്‌പദമായ സംഭവം. വീട്ടിലേക്ക് ബൈക്കിൽ വരികയായിരുന്ന ഫാസിലിനെ ആർഎസ്എസ്‌ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 4 ദൃസാക്ഷികളുൾപ്പെടെ 38 സാക്ഷികളെ വിസ്തരിക്കുകയും 131 രേഖകൾ ഹാജരാക്കുകയും ചെയ്തെങ്കിലും സംശയാസ്പദമായി കേസ് തെളിയിക്കുവാൻ സാധിക്കാത്ത സാഹചര്യത്തിലാണ് 14 പ്രതികളെയും കോടതി വെറുതെ വിട്ടത്. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. പി.എസ് ഈശ്വരൻ, അഡ്വ. ടി.സി കൃഷ്ണൻ നാരായണൻ, അഡ്വ. അക്ഷയ് ബാബുരാജ്, അഡ്വ. കെ സജിത്ത് എന്നിവർ ഹാജരായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments