ചാവക്കാട്: ഇസാഫ് തൃശ്ശൂർ കോസ്റ്റൽ മാരത്തോൺ ഫെബ്രുവരി ഒന്നിന് ചാവക്കാട് ബീച്ചിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. തൃശ്ശൂർ ജില്ലയിലെ ഏക കോസ്റ്റൽ മാരത്തോൺ എന്ന സവിശേഷതയുള്ള ഈ മത്സരത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 650ൽ പരം കായികതാരങ്ങൾ പങ്കെടുക്കും. 21.1 കിലോമീറ്റർ ഹാഫ് മാരത്തോൺ, 10 കിലോമീറ്റർ, 5 കിലോ മീറ്റർ ഫാമിലി ഫൺ റൺ എന്നീ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്കായികക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തീരദേശ ടൂറിസത്തെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുക എന്നതും ഇതിന്റെ പ്രധാന ലക്ഷ്യമാണ്. ലഹരിക്കെതിരെയും കൂടാതെ ആരോഗ്യപരമായ ജീവിതത്തിലേക്ക് ജനങ്ങളെയും പുതു തലമുറയെയും കൈപിടിച്ച് നടത്താനുള്ള ശ്രമമാണ് പരിപാടിയിലൂടെ സംഘടിപ്പിക്കുന്നത്. ചാവക്കാട് സൈക്ലിങ് ക്ലബ്ബും ഇസാഫ് ബാങ്ക് ആൻഡ് ഇസാഫ് ഫൗണ്ടേഷൻ സംയുക്തമായി നടത്തുന്ന ഈ കായിക മാമാങ്കം ഞായറാഴ്ച പുലർച്ചെ 5.30 ന് 21 കിലോമീറ്റർ ഹാഫ് മാരത്തോൻ ജില്ല കളക്ടർ അർജുൻ പാണ്ഡ്യൻ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് 6.30 ന് 10 കിലോമീറ്റർ ഇസാഫ് ബാങ്ക് എംഡി ആൻഡ് സി.ഇ.ഒ പോൾ തോമസ് ഫ്ലാഗ് ഓഫ് നിർവഹിക്കും. ശേഷം ഏഴിന് 5 കിലോമീറ്റർ ഫാമിലി ഫൺ റൺ ഗുരുവായൂർ എ. സി.പി പ്രേമാനന്ദൻ ഫ്ലാഗ് ഓഫ് ചെയ്യും.
സ്കൂൾ കുട്ടികൾക്ക് മാരത്തോൻ പരിചയപ്പെടുത്താനും അവരുടെ കായികക്ഷമത പ്രോത്സാഹിപ്പിക്കുവാനും ചാവക്കാട് താലൂക്ക് പരിധിയിലെ പ്ലസ് 2 വരെയുള്ള സ്കൂളുകളിൽ നിന്നും ഓരോ സ്കൂളിലെ 2 കുട്ടികൾക്ക് സൗജന്യ രജിസ്ട്രേഷൻ വഴി അവർക്ക് പ്രത്യേക പ്രോത്സാഹന സമ്മാനവും നൽകുന്നുണ്ട്. മാരത്തോൻ ചീഫ് കോർഡിനേറ്റർ വി.എം മുനീർ, ട്രഷറർ വി.സി ജഗൻ, മാർക്കറ്റിംഗ് കോഡിനേറ്റർ സി.എം ഷമീം അലി, ഇസാഫ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മറീന പോൾ, അസിസ്റ്റന്റ് ഡയറക്ടർ ഇസാഫ് ഫൗണ്ടേഷൻ സജി ഐസക്, പ്രോഗ്രാംസ്, ഇസാഫ് ഫൗണ്ടേഷൻ മാനേജർ എം. പി ജോർജ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് കോസ്റ്റൽ മാരത്തോൻ ടീം – 9846855555, 9946788344, 9544451411 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

