Wednesday, January 28, 2026

എൻ.ഐ.എ റെയ്ഡ്; ഭരണകൂട വേട്ടയാടലിന്റെ ഭാഗമെന്ന് എസ്.ഡി.പി.ഐ ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് കെ.എച്ച് ഷാജഹാൻ

ചാവക്കാട്: എസ്.ഡി.പി.ഐ പ്രവർത്തകൻ ഫാമിസ് അബൂബക്കറിന്റെ വീട്ടിൽ എൻ.ഐ.എ നടത്തിയ റെയ്ഡ്  ഭരണകൂട വേട്ടയാടലിന്റെ ഭാഗമെന്ന് എസ്.ഡി.പി.ഐ ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് കെ.എച്ച് ഷാജഹാൻ. റെയ്ഡ് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത് നടത്തുന്ന രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാണ്. എൻ.ഐ.എ അന്വേഷിക്കുന്ന ചില കേസുകളിലെ പ്രതികളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാനാണ് റെയ്ഡ് നടത്തിയതെന്നാണ് ഉദ്യോഗസ്ഥർ വിശദീകരിച്ചത്. എന്നാൽ, അന്യായമായ കള്ളക്കേസുകൾ ചുമത്തി ജനാധിപത്യ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രവർത്തകരെ ഭീഷണിപ്പെടുത്താനും പാർട്ടിയെ താറടിക്കാനുമുള്ള ശ്രമമാണ് റെയ്ഡിലൂടെ ലക്ഷ്യം വെക്കുന്നത്. എസ്.ഡി.പി.ഐ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയും കുടുംബങ്ങളെ മാനസികമായി തകർത്തും ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാമെന്ന തെറ്റായ ധാരണയിലാണ് ഭരണകൂടം. റെയ്ഡുകളിലൂടെയോ കള്ളക്കേസുകളിലൂടെയോ എസ്.ഡി.പി.ഐ പ്രവർത്തകരെ ജനാധിപത്യ പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാനാവില്ലെന്നും ഭീഷണി കൊണ്ടും കള്ളവാർത്തകൾ കൊണ്ടും ആശയങ്ങളെ തോൽപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. നീതിക്കായും ജനാധിപത്യത്തിനായും ഭരണകൂട ഭീകരതക്കും അടിച്ചമർത്തലിനുമെതിരെ ജനാധിപത്യ മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments