ചാവക്കാട്: മണത്തല വോൾഗയിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ഒരുമനയൂർ മുത്തമ്മാവ് സ്വദേശി വിനേഷാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ യുവാവിനെ ചാവക്കാട് ബറ്റാലിയൻ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.

