ഗുരുവായൂർ: രാഷ്‌ട്രപതി അവാർഡ് നേടിയ ഗുരുവായൂർ എ.സി.പി സി പ്രേമാനന്ദകൃഷ്ണനെ ഗുരുവായൂർ നഗരസഭ യു.ഡി.എഫ് പാർലമെന്റ് കമ്മിറ്റി ആദരിച്ചു. യു.ഡി.എഫ് പാർലിമെന്ററി പാർട്ടി ലീഡർ ബഷീർ പൂക്കോട് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ജോയ് ചെറിയാൻ, ജലീൽ പണിക്കവീട്ടിൽ, എ.എം മെഹ്‌റൂഫ്, വി.എസ് നവനീത്, എം.വി ബിജു, വി.എസ് അഷ്ഫാക്ക്, എ.വി ഉണ്ണികൃഷ്ണൻ, പ്രിയാ രാജേന്ദ്രൻ, സുഷ ബാബു, ഷീന റാഫേൽ, ചന്ദ്ര രാമകൃഷ്ണൻ, പി.കെ മഹിജ തുടങ്ങിയവർ പങ്കെടുത്തു.

