ചാവക്കാട്: എസ്.ഡി.പി.ഐ ഗുരുവായൂർ മണ്ഡലം പ്രതിനിധി സഭ പുനഃസംഘടിപ്പിച്ചു. ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ഇ.എം ലത്തീഫ് പ്രതിനിധി സഭ ഉദ്ഘാടനം ചെയ്തു. സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുകയും ജനകീയ വിഷയങ്ങളിൽ സജീവ ഇടപെടൽ നടത്തുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിനിധി സഭയിൽ കെ.എച്ച്. ഷാജഹാൻ മണ്ഡലം പ്രസിഡന്റായും ഷെമീർ ബ്രോഡ്‌വേ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് നടപടികൾക്ക് ജില്ലാ പ്രസിഡന്റ് കെ.വി. നാസർ, ജില്ലാ ജനറൽ സെക്രട്ടറി ടി.എം അക്ബർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ഫാറൂഖ് എന്നിവർ നേതൃത്വം നൽകി. ജബ്ബാർ അണ്ടത്തോട് (മണ്ഡലം വൈസ് പ്രസിഡന്റ്), ഡോ. മുസമ്മിൽ (സെക്രട്ടറി), ഷെഫീദ് ബ്ലാങ്ങാട് (ഓർഗനൈസിംഗ് സെക്രട്ടറി), ഇബ്രാഹിം പുളിക്കൽ (ജോയിന്റ് സെക്രട്ടറി), നൗഫൽ അകലാട് (ട്രഷറർ), ഡോ. സക്കീർ ഹുസൈൻ, സുഹൈൽ ഒരുമനയൂർ (കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് മറ്റു ഭാരവാഹികൾ. പഞ്ചായത്ത്–മുനിസിപ്പാലിറ്റി നേതാക്കളായ സക്കരിയ മന്ദലാംകുന്ന്, ദിലീഫ് ചാവക്കാട്, നവാസ് വടക്കേക്കാട്, അഷ്‌കർ എടക്കഴിയൂർ, ഷെഫീഖ് കടപ്പുറം എന്നിവർ പ്രതിനിധി സഭയിൽ പങ്കെടുത്തു.

