ഗുരുവായൂർ: സി.സി.സി ഗുരുവായൂരിന്റെ സുവനീർ പ്രകാശിതമായി. ഗുരുവായൂർ നഗരസഭ ടൗൺഹാളിൽ വൈസ് ചെയർമാൻ കെ.കെ ജ്യോതിരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.ഡി ജോൺസൺ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ കെ.വി സുബൈർ സുവനീർ ഏറ്റുവാങ്ങി. മാധ്യമപ്രവർത്തകൻ ലിജിത്ത് തരകൻ, ചന്ദ്രൻ ചങ്കത്ത്, ചീഫ് എഡിറ്റർ ലത്തീഫ് മമ്മിയൂർ, സബ് എഡിറ്റർ പ്രസാദ് പട്ടണത്ത്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വിദ്യാധരൻ എന്നിവർ സംസാരിച്ചു. തുടർന്ന് കൊല്ലം അയന നാടക വേദിയുടെ ‘ഒറ്റ മുറിയിലെ പെണ്ണ്’ എന്ന നാടകം അരങ്ങേറി.

