ചാവക്കാട് : വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് വൻ തുക ഈടാക്കുന്ന ഓൺലൈൻ കേന്ദ്രങ്ങൾക്കെതിരെ നടപടി വേണമെന്ന പൊതുപ്രവർത്തകൻ ഷറഫുദ്ദീൻ മുനക്കക്കടവ് ആവശ്യപ്പെട്ടു. സർക്കാർ സൗജന്യമായി നൽകുന്ന സേവനങ്ങൾക്ക് യാതൊരു മാനദണ്ഡവുമില്ലാതെയാണ് പലയിടങ്ങളിലും പണം ഈടാക്കുന്നത്. ഒരു വോട്ട് ചേർക്കുന്നതിന് 100 മുതൽ 120 രൂപ വരെ വാങ്ങുന്ന കേന്ദ്രങ്ങളുണ്ട്. സാധാരണക്കാരായ ജനങ്ങളെ ചൂഷണം ചെയ്യുന്ന ഈ രീതി അവസാനിപ്പിക്കാൻ അധികൃതരുടെ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട ഓൺലൈൻ സേവനങ്ങൾക്ക് ഏകീകൃതമായ ഫീസ് ഘടന നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

