ഗുരുവായൂർ: പൂക്കോട് തണൽ കലാ കായിക സാംസ്ക്കരിക വേദിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും 16-ാമത് പി.കൃഷ്ണപിള്ള സ്മാരക അഖില കേരള സെവൻസ് ഫുട്ബോൾ മേളയുടെ സംഘാടക സമതി രൂപീകരണ യോഗവും നടത്തി. സംഘാടക സമതി രൂപീകരണ യോഗവും അനുമോദന സദസ്സും ജില്ലാ സ്പേർട്സ് കൗൺസിൽ പ്രസിഡണ്ട് സി സുമേഷ് ഉദ്ഘാടനം ചെയ്തു. തണൽ ഭാരവാഹി കെ.വി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ പ്രതിഭകളെയും ദേശീയ, സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പ് ജേതാക്കളെയും ചടങ്ങിൽ വെച്ച് അനുമോദിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ടി.ടി ശിവദാസ് മുഖ്യാതിഥിയായി. ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ, കെ.പി വിനോദ്, വി അനൂപ്, എറിൻ ആൻ്റണി, കെ.എൻ രാമചന്ദ്രൻ, കെ മഹേഷ് തുടങ്ങിയവർ സംസാരിച്ചു. കെ.വി സുഭാഷ് സ്വാഗതവും കെ.വി വിഷ്ണു നന്ദിയും പറഞ്ഞു.

