ചാവക്കാട്: രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് തൃശൂർ ജില്ല മനുഷ്യ ജാലികയുടെ പ്രചരണാർത്ഥം ചാവക്കാട് മേഖല തല സംഗമം നടത്തി. എസ്.കെ.എസ്.എസ്.എഫ് ത്വലബ വിങ് സംസ്ഥാന ചെയർമാൻ സത്താർ ദാരിമി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ജില്ല ട്രഷറർ ഷാഹുൽ ഹമീദ് റഹ്മാനി മുഖ്യ പ്രഭാഷണം നടത്തി. ചാവക്കാട്, വടക്കേകാട്, ഗുരുവായൂർ മേഖല ഭാരവാഹികളായ സ്വാബിർ യമാനി, നിയാസ് പൈങ്കണ്ണിയൂർ, ഉസ്മാൻ ദാരിമി, സയ്യിദ് സയ്യിദ് ഫാദിൽ തങ്ങൾ, എസ്.കെ.എസ്.എസ്.എസ്. എഫ് ഖത്തർ തൃശൂർ ജില്ല സെക്രട്ടറി റഷാദ് എടക്കഴിയൂർ, വിഖായ ഏക്റ്റീവ് അംഗം ഷുഐബ് കടപ്പുറം, റിയാഫ് പണ്ടറക്കാട്, ഷാഫി ബ്രഹ്മകുളം, ഇദിരീസ് വെന്മേനാട്, സഈദ് ബാഖവി, ഷഹീർ മുനക്കകടവ് എന്നിവർ പങ്കെടുത്തു.

