ഒരുമനയൂർ: ഇസ്ലാമിക് ഹയർ സെക്കന്ററി സ്കൂളിന് സമീപം 8,9 വാർഡുകൾ യോജിക്കുന്ന തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയ നിലയിൽ. നാട്ടുകാർ പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകി. കഴിഞ്ഞദിവസമാണ് തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയതായി കണ്ടത്. പരിസരവാസികളുടെ പരാതിയെ തുടർന്ന് ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് പി.എം താഹിർ, മെമ്പർമാരായ ഷക്കീർ മാസ്റ്റർ, വി.സി ധനേഷ്, ലീന സജീവൻ എന്നിവർ സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് പി.എം താഹിർ അറിയിച്ചു.

