ഗുരുവായൂർ: ഗുരുവായൂർ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഗുരുവായൂർ നഗരസഭയിലേക്ക് മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ മത്സരിച്ച മൂന്ന് സീറ്റുകളിലും ലീഗ് വിജയിച്ചത് ചരിത്ര സംഭവമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച് റഷീദ്. ഗുരുവായൂർ നഗരസഭയിലെ കൗൺസിലർമാർക്ക് മുസ്ലിം ലീഗ് ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ആദരവ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലീം ലീഗ് ജില്ല ട്രഷറർ ആർ.വി അബ്ദുൾ റഹീം അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ജില്ല സെക്രട്ടറി കെ.കെ ഹംസകുട്ടി മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർമാരായ റഷീദ് കുന്നിക്കൽ, നൗഷാദ് അഹമ്മു, കെ.എം മെഹറൂഫ് എന്നിവരെ യോഗം അഭിനന്ദിച്ചു. എം.എസ്.എഫ് ജില്ല വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുത്ത ഹിബ ഹമീദിനെ അനുമോദിച്ചു. ലീഗ് മുനിസിപ്പൽ പ്രസിഡൻ്റ് ആർ.വി ജലീൽ സ്വാഗതവും സീനിയർ വൈസ് പ്രസിഡൻ്റ് അബ്ദുള്ള തൈക്കാട് നന്ദിയും പറഞ്ഞു. ലീഗ് മുനിസിപ്പൽ ട്രഷറർ ഹമീദ് കുമ്മത്ത്, ഹസ്സൻ ഇടപ്പുള്ളി, രാഗം ഹംസ, നൗഷാദ് നെടുംപറമ്പ്, ഷമീർ മോസ്ക്കോ, ബാപ്പു പിലാക്കയിൽ, കെ.എം.സി. സി ഖത്തർ ജില്ല വൈസ് പ്രസിഡൻ്റ് അബ്ബാസ് തൈക്കാട് തുടങ്ങിയവർ സംസാരിച്ചു.

