തൃശൂർ: ദിനംപ്രതിയെന്നോണം റെക്കോഡ് തിരുത്തി സ്വർണം. ആഗോള വിപണിക്ക് പിന്നാലെ ആഭ്യന്തര വിപണിയിലും സ്വർണം എക്കാലത്തെയും ഉയർന്ന നിലയിലെത്തി. യുഎസും യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സംഘർഷവും ഭൗമരാഷ്ട്രീയ അനിശ്ചിതത്വവുമാണ് സ്വർണ വിലയെ സ്വാധീനിച്ചത്. സംസ്ഥാനത്ത് ഇന്ന് പവന് 1,10,400 രൂപയായി. ഗ്രാമിന് 13,800 രൂപയാണ് വില. ഇന്ന് രാവിലെ പവന് 800 രൂപ വർദ്ധിച്ചതിനു പുറമേ ഉച്ചക്ക് ശേഷം 1600 രൂപയാണ് പവന് കൂടിയത്.

