Tuesday, January 20, 2026

എടക്കഴിയൂർ സീതി സാഹിബ്‌ സ്കൂൾ വിദ്യാർത്ഥികൾക്ക് കരുതലിന്റെ പുതിയ മുഖം

ചാവക്കാട്: നിർധനരായ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്കായി എടക്കഴിയൂർ സീതി സാഹിബ്‌  സ്കൂളിലെ കുട്ടികൾ സമാഹരിച്ച പഠനസാമഗ്രികൾ സ്കൂൾ വൈസ് പ്രിൻസിപ്പൽ ജോഷി കെ ജോർജ് കുട്ടികളിൽ നിന്ന് ഏറ്റു വാങ്ങി. ഇൻസ്‌ട്രുമെന്റ് ബോക്സ്‌ ഉൾപ്പെടെയുള്ള പഠനസാമഗ്രികളാണ് കുട്ടികൾ ശേഖരിച്ചത്. അർദ്ധ വാർഷിക ഗണിതപരീക്ഷയ്ക്ക് സ്വന്തമായി ഇൻസ്ട്രുമെന്റ് ബോക്സില്ലാത്ത പത്താം ക്ലാസുകാരന്റെ വിഷമം മനസിലാക്കിയ 9-ാം ക്ലാസുകാരാണ് പൊതു പരീക്ഷയ്ക്കു മുൻപേ സ്കൂളിലെ നിർധനരായ പത്താം ക്ലാസുകാർക്ക് വേണ്ടി ഇൻസ്ട്രുമെന്റ് ബോക്സുകൾ ശേഖരിച്ചത്. ഈ ഉദ്യമം സമൂഹത്തിനു നല്ലൊരു മാതൃകയാണെന്ന് ജോഷി കെ ജോർജ് അഭിപ്രായപ്പെട്ടു. പരിപാടികൾക്ക് അധ്യാപകരായ സാന്റി ഡേവിഡ്, സാൻലി ജോസഫ്, ജ്യോത്സ്ന തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments