കടപ്പുറം: നിയമ ബിരുദം നേടിയവർക്ക് എസ്.ഡി.പി.ഐ കടപ്പുറം പഞ്ചായത്ത് 16-ാം വാർഡ് കമ്മിറ്റി ഉപഹാരം നൽകി. ബി.എ എൽ.എൽ.ബി വിജയിച്ച ഇർഫാൻ, എൽ.എൽ.ബി വിജയിച്ച മുഹമ്മദ് നഈം എന്നിവരെയാണ് ഉപഹാരം നൽകി അനുമോദിച്ചത്. എസ്.ഡി.പി.ഐ ഗുരുവായൂർ മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി ഷെഫീദ് ബ്ലാങ്ങാട്, എസ്.ഡി.പി.ഐ കടപ്പുറം പഞ്ചായത്ത് ട്രഷറർ വി.എ ജാഫർ ഉപഹാരങ്ങൾ കൈമാറി. എസ്.ഡി.പി.ഐ കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ.എച്ച് ഷാജഹാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എ.ആർ മുനീർ, നിസാർ എന്നിവർ പങ്കെടുത്തു.

