ഒരുമനയൂർ: ഉർദു ദിനാചരണത്തിനോടനുബന്ധിച്ച് ചാവക്കാട്, മുല്ലശ്ശേരി ഉപജില്ലാ ഉർദു അധ്യാപകർ സംഘടിപ്പിച്ച അല്ലാമ ഇഖ്ബാൽ സ്മാരക ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു. ഒരുമനയൂർ മാങ്ങോട്ട് പടി ഇൻ സ്പോർട്സ് അറീന ടർഫിൽ നടന്ന ടൂർണമെന്റിൽ 15ലധികം സ്കൂൾ ടീമുകൾ പങ്കെടുത്തു. പി.ടി.എ പ്രസിഡണ്ട് ഹനീഫ മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. ഒരുമനയൂർ എ.യു.പി സ്കൂൾ ഉറദു അധ്യാപിക നൗമിഷ ടീച്ചർ സ്വാഗതം പറഞ്ഞു. ഹയർ സെക്കൻഡറി വിഭാഗത്തിലും യു.പി വിഭാഗത്തിലും തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂളാണ് വിജയികളായത്. തൈക്കാട് അപ്പു മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ, എടക്കഴിയൂർ ആർ.പി.എം.എം സ്കൂൾ യഥാക്രമം എണ്ണം സ്ഥാനം നേടി. മികച്ച കളിക്കാരായി റിസ്‌വാൻ, മുഹമ്മദ് ഹൈസാം എന്നിവരെയും മികച്ച ഗോൾകീപ്പർമാറായി നിഹാൽ, മുഹമ്മദ് അസ്ലം എന്നിവരെയും തിരഞ്ഞെടുത്തു.

