പുന്നയൂർ: ഫെബ്രുവരി 1,2 തിയ്യതികളിൽ കോഴിക്കോട് നടക്കുന്ന എസ്.ടി.യു സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ എസ്.ടി.യു പുന്നയൂർ പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് പി.എ നസീർ ഉദ്ഘാടനം ചെയ്തു. മത്സ്യ തൊഴിലാളി ഫെഡറേഷൻ എസ്.ടി.യു സംസ്ഥാന സെക്രട്ടറി ഹംസകുട്ടി മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു.ന്യൂസ് പേപ്പർ ഏജന്റ്സ് ആൻ്റ് വിതരണ തൊഴിലാളി യൂണിയൻ എസ്.ടി.യു സംസ്ഥാന സെക്രട്ടറി അസീസ് മന്ദലാംകുന്ന്, മുട്ടിൽ ഖാലിദ്, ജലീൽ കാര്യാടത്ത്, ജിൻഷാദ് തേച്ചൻ, ഉസ്മാൻ മൂന്നയിനി എന്നിവർ സംസാരിച്ചു. എസ്.ടി.യു ഗുരുവായൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുൽ സലീം കുന്നമ്പത്ത് സ്വാഗതവും മോട്ടോർ ആൻ്റ് എൻജിനിയറിങ്ങ് വർക്കേഴ്സ് യൂണിയൻ ഗുരുവായൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് വി.എം റഹീം നന്ദിയും പറഞ്ഞു.

