Monday, January 19, 2026

ജനപ്രതിനിധികൾക്ക് ആദരം നൽകി ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതി

ഗുരുവായൂർ: ഗുരുവായൂർ  ക്ഷേത്ര പ്രാദേശിക സമിതിയുടെ നേതൃത്വത്തിൽ  വാർഷിക പൊതുയോഗവും ജനപ്രതിനിധികൾക്ക് ആദരവും നൽകി. ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ നടന്ന വാർഷിക പൊതുയോഗം  നഗരസഭ ചെയർപേഴ്സൺ  സുനിത അരവിന്ദൻ ഉദ്ഘാടനം ചെയ്തു. ജി.കെ.പി.എസ് പ്രസിഡന്റ് ജി.കെ പ്രകാശ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.കെ ജ്യോതിരാജ്,  പ്രതിപക്ഷ നേതാവ്  ബഷീർ പൂക്കോട്  എന്നിവർ വിശിഷ്ടാതിഥികളായി.   ചടങ്ങിൽ ചെയർപേഴ്സൺ സുനിത അരവിന്ദൻ,  വൈസ് ചെയർമാൻ കെ.കെ ജ്യോതിരാജ്,   പ്രതിപക്ഷ നേതാവ്  ബഷീർ പൂക്കോട്, കൗൺസിലർ ബിന്ദു നാരായണൻ എന്നിവരെ ആദരിച്ചു.  ജോയിൻ സെക്രട്ടറി കെ. മുരളീധരൻ, മോഹൻദാസ് ചേലനാട്ട് എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.എ സജീവൻ സ്വാഗതവും  പി. മുരളീധര കൈമൾ  നന്ദിയും പറഞ്ഞു.

.

RELATED ARTICLES
- Advertisment -

Most Popular

Recent Comments