Monday, January 19, 2026

സംസ്ഥാന സ്‌കൂൾ കലോത്സവം; എ ഗ്രേഡ് നേടിയവർക്ക് കോട്ടപ്പടി സ്റ്റോറീസ്ന്റെ സ്‌നേഹാദരവ്

ഗുരുവായൂർ: തൃശൂരിൽ നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ കോട്ടപ്പടിയിലെ സാംസ്‌കാരിക കൂട്ടായ്‌മയായ കോട്ടപ്പടി സ്റ്റോറീസിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. മോണോആക്ടിൽ എ ഗ്രേഡ് നേടിയ അമൽന സൈമൺ, വട്ടപാട്ട് മത്സരത്തിൽ A ഗ്രേഡ് നേടിയ ടീം അംഗം ആൽബി കെ ബിജു എന്നിവരെയാണ്അനുമോദിച്ചത്. കോട്ടപ്പടി സ്റ്റോറീസ് പ്രസിഡന്റ് സെബി താണിക്കൽ ഉപഹാരം നൽകി. ഭാരവാഹികളായ വൈസ് പ്രസിഡന്റ് ലെൻസൺ കെ.എൽ, സെക്രട്ടറി സിറിൽ വി.ഓ, ട്രഷറർ ആൽവിൻ കോട്ടപ്പടി, പ്രോഗ്രാം കൺവീനർ എൽജോ ചാർളി എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments