Monday, January 19, 2026

മടേക്കടവ് വി.എസ് അച്യുതാനന്ദൻ സ്മാരക വായനശാല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനവും ജനപ്രതിനിധികൾക്ക് സ്വീകരണവും 

ചാവക്കാട്: മടേക്കടവ് വി.എസ് അച്യുതാനന്ദൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രററി കൗൺസിൽ മുൻ അംഗം  ശാലിനി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എൻ സുജേഷ് അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ വൈസ്ചെയർപേഴ്സൺ ബിൻസി സന്തോഷ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി രഞ്ജിത്ത് കുമാർ, 20-ാം0 വാർഡ് കൗൺസിലർ റൗഫ് എന്നിവർക്ക് സ്വീകരണം നൽകി. കെ.എസ് അനിൽകുമാർ, പി.എസ് ബാലകൃഷ്ണൻ, കെ.സി മണികണ്ഠൻ, കെ.സി പ്രേമൻ, കെ.കെ രാജൻ തുടങ്ങിയവർ സംസാരിച്ചു. രമേഷ് മടേക്കടവ് സ്വാഗതവും ഷൈലജ രവീന്ദ്രൻ നന്ദിയും പറഞ്ഞു.

Previous article
RELATED ARTICLES
- Advertisment -

Most Popular

Recent Comments