Friday, January 16, 2026

കുരിശിൻ്റെ ചിത്രം ടാറ്റു പതിച്ചതിന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നിഷേധിച്ച സംഭവം; മന്ത്രിക്ക് പരാതി നൽകി യുവാവ്

ഗുരുവായൂർ: ടാറ്റു പതിച്ചതിന്റെ പേരിൽ ഗുരുവായൂർ ക്ഷേത്രത്തിൽ  ദർശനം നിഷേധിച്ച സംഭവത്തിൽ ദേവസ്വം ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് ദേവസ്വം മന്ത്രിക്കും ഗുരുവായൂർ ദേവസ്വം ചെയർമാനും പരാതി നൽകി. പാവറട്ടി ചെമ്പിപ്പറമ്പിൽ 30 വയസ്സുള്ള സച്ചിനാണ് ഭാര്യക്കും തനിക്കും ദർശനം നിഷേധിച്ചതിൽ  പരാതി നൽകിയത്. ഇന്നലെ രാവിലെയാണ് സച്ചിൻ ഭാര്യക്കൊപ്പം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയത്. ആയിരം രൂപ നൽകി സ്പെഷ്യൽ ദർശനത്തിന് പാസ് വാങ്ങിയ സച്ചിനും ഭാര്യയും നാലമ്പലത്തിനകത്തേക്ക് പ്രവേശിക്കാനൊരുങ്ങവെ ദേവസ്വം ജീവനക്കാരൻ തടയുകയായിരുന്നു. വലതു കയ്യിൽ കുരിശിന്റെ ചിത്രം പതിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ജീവനക്കാർ പ്രവേശനം നിഷേധിച്ചത്. തനിക്ക് പ്രവേശനം നിഷേധിച്ച ദേവസ്വം ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന്  സച്ചിൻ പരാതിയിൽ ഉന്നയിച്ചു. കൂടാതെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ദേവസ്വം  അഡ്മിനിസ്ട്രേറ്റർക്കും സച്ചിൻ പരാതി നൽകിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments