ഒരുമനയൂർ: ഒരുമനയൂർ മണ്ഡലം ജവഹർ ബാൽ മഞ്ച് യൂണിറ്റ് രൂപീകരിച്ചു. ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് പി.എം താഹിർ ഉദ്ഘാടനം ചെയ്തു. ജവഹർ ബാൽ മഞ്ച് ഒരുമനയൂർ മണ്ഡലം പ്രസിഡന്റ് ഇമ്രാൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ ജെ ചാക്കോ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ഒരുമനയൂർ മണ്ഡലം പ്രസിഡന്റ് ജേഴ്സി വിതരണം ചെയ്തു. വാർഡ് മെമ്പർ ഹിഷാം കപ്പൽ പങ്കെടുത്തു. യൂണിറ്റ് ഭാരവാഹിയായി നിഹാലിനെ തെരഞ്ഞെടുത്തു.

