ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വാഹന പൂജക്കായി കൊണ്ടുവന്ന കാർ അപകടത്തിൽപ്പെട്ടു. പൂജ കഴിഞ്ഞശേഷം നിയന്ത്രണമിട്ട കാർ കിഴക്കെ നടയിലെ നടപ്പുരയുടെ ഗേറ്റ് ഇടിച്ചു തകർത്തു. ഇന്ന് വൈകീട്ട് 5.45 ഓടെയായിരുന്നു സംഭവം. കോഴിക്കോട് സ്വദേശികൾ വാഹനപൂജ നടത്താനായി കൊണ്ടുവന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പൂജ കഴിഞ്ഞ ശേഷം കാർ സ്റ്റാർട്ട് ചെയ്തതോടെ നിയന്ത്രണം വിട്ട കാർ നടപ്പുരയുടെ ഗേറ്റ് ഇടിച്ചു തകർക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗത്തിന് നേരിയതോതിൽ കേട്പാട് സംഭവിച്ചു.

