വാടാനപ്പള്ളി: ഉറങ്ങിക്കിടക്കവേ തളിക്കുളം ഗ്രാമ പഞ്ചായത്ത് മെമ്പർ മരിച്ചു. 13-ാം വാർഡ് മെമ്പറും സി.പി.എം തമ്പാൻകടവ് ബ്രാഞ്ച് സെക്രട്ടറിയുമായ ഇ.വി.കൃഷ്ണ ഘോഷ്(50) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ4.30 ഓടെ ഭാര്യ ഉണർന്നപ്പോൾ അനക്കമില്ലാത്ത നിലയിൽ കാണുകയായിരുന്നു. ഉടനെ വലപ്പാട് സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും അതിനു മുമ്പേ മരണം സംഭവിച്ചിരുന്നു. സംസ്കാരം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നടക്കും. ഭാര്യ: വിജി. മക്കൾ: വിഷ്ണുദത്ത് (നഴ്സിങ് വിദ്യാർഥി, ബംഗളുരു), വിനായക് (വിദ്യാർഥി, എസ്. എൻ. ട്രസ്റ്റ് സ്കൂൾ, നാട്ടിക).

