Saturday, January 10, 2026

ഗുരുവായൂർ ദേവസ്വത്തിലെ നിയമനം: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അധികാരം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ഗുരുവാ​യൂ​ർ ദേ​വ​സ്വ​ത്തി​ൽ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്താ​ൻ മാ​നേ​ജി​ങ്​ ക​മ്മി​റ്റി​ക്കാ​ണ് അ​ധി​കാ​ര​മെ​ന്ന്​ ഹൈ​കോ​ട​തി. ഗു​രു​വാ​യൂ​രി​ലെ നി​യ​മ​ന​ങ്ങ​ളി​ൽ​നി​ന്ന്​ കേ​ര​ള ദേ​വ​സ്വം റി​ക്രൂ​ട്ട്‌​മെ​ന്റ് ബോ​ർ​ഡി​നെ (കെ.​ഡി.​ആ​ർ.​ബി) ഒ​ഴി​വാ​ക്കി​യാ​ണ്​ ജ​സ്റ്റി​സ് എ​സ്.​എ. ധ​ർ​മാ​ധി​കാ​രി, ജ​സ്റ്റി​സ് വി.​എം. ശ്യാം​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ​ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ലും അ​നു​ബ​ന്ധ എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ലും വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ച് റി​ക്രൂ​ട്ട്‌​മെ​ന്റ് ബോ​ർ​ഡ് പു​റ​പ്പെ​ടു​വി​ച്ച പു​തി​യ വി​ജ്ഞാ​പ​ന​ങ്ങ​ളും കോ​ട​തി റ​ദ്ദാ​ക്കി. ദേ​വ​സ്വം മാ​നേ​ജി​ങ്​ ക​മ്മി​റ്റി നി​യ​മാ​നു​സൃ​ത​മാ​യി പു​തി​യ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച് നി​യ​മ​ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. റി​ക്രൂ​ട്ട്‌​മെ​ന്റ് ബോ​ർ​ഡ് നി​യ​മ​ന​വ്യ​വ​സ്ഥ ശ​രി​വെ​ച്ച സിം​ഗി​ൾ​ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ ഗു​രു​വാ​യൂ​ർ ദേ​വ​സ്വം എം​പ്ലോ​യീ​സ് യൂ​നി​യ​ൻ കോ​ൺ​ഗ്ര​സ് അ​ട​ക്ക​മു​ള്ള​വ​ർ അ​ഡ്വ. ജാ​ജു ബാ​ബു മു​ഖേ​ന സ​മ​ർ​പ്പി​ച്ച അ​പ്പീ​ലു​ക​ളാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. മാ​നേ​ജി​ങ്​ ക​മ്മി​റ്റി​ക്ക് അ​ധി​കാ​രം ന​ൽ​കു​ന്ന 1978ലെ ​ഗു​രു​വാ​യൂ​ർ ദേ​വ​സ്വം നി​യ​മ​ത്തി​ലെ 19ാം വ​കു​പ്പി​നാ​ണ് നി​യ​മ​സാ​ധു​ത​യെ​ന്ന്​ കോ​ട​തി വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്ന്​ നി​യ​മ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച റി​ക്രൂ​ട്ട്‌​മെ​ന്റ് ബോ​ർ​ഡ് നി​യ​മ​ത്തി​ലെ ഒ​മ്പ​താം വ​കു​പ്പ് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്ന് വി​ല​യി​രു​ത്തി കോ​ട​തി റ​ദ്ദാ​ക്കി.

    അ​തേ​സ​മ​യം, റി​ക്രൂ​ട്ട്മെ​ന്റ് ബോ​ർ​ഡ് ഇ​തു​വ​രെ ന​ട​ത്തി​യ നി​യ​മ​ന​ങ്ങ​ൾ​ക്ക് സാ​ധു​ത ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യ കോ​ട​തി സു​താ​ര്യ​മാ​യ നി​യ​മ​ന​പ്ര​ക്രി​യ ഉ​റ​പ്പാ​ക്കാ​ൻ പ്ര​ത്യേ​ക സ​മി​തി​യെ നി​യോ​ഗി​ച്ചു. റി​ട്ട. ജ​സ്റ്റി​സ് പി.​എ​ൻ. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യി​ൽ ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ, അ​ഡ്വ. കെ. ​ആ​ന​ന്ദ് എ​ന്നി​വ​രാ​ണ് അം​ഗ​ങ്ങ​ൾ. ഒ​രു​വ​ർ​ഷ​ത്തേ​ക്കാ​ണ് സ​മി​തി​യു​ടെ കാ​ലാ​വ​ധി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments