ഗുരുവായൂർ: കലാഭവൻ മണി പുരസ്കാരം നേടിയ ഗുരുവായൂർ സ്വദേശിനി റിയ റൈനസിനെ സി.ഐ.ടി.യു ഗുരുവായൂർ മേഖല കോഡിനേഷൻ കമ്മിറ്റി അനുമോദിച്ചു. കൺവീനർ ജെയിംസ് ആളൂർ പൊന്നാട അണിയിച്ചു. സി.ഐ.ടി.യു ഏരിയ വൈസ് പ്രസിഡൻ്റ് ഉണ്ണി വാറണാട്ട് ഉപഹാരം നൽകി. ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ ഏരിയ സെക്രട്ടി എം.കെ സജീവൻ അധ്യക്ഷത വഹിച്ചു. ആർട്ടിസാൻസ് ഗുരുവായൂർ മേഖല കമ്മിറ്റി അംഗം സുരേന്ദ്രൻ പൂകൈതക്കൽ, ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ യൂണിറ്റ് സെക്രട്ടറി കെ.സി അനിൽ, ആർട്ടിസാൻസ് യൂണിയൻ മേഖല സെക്രട്ടറി ഒ.ആർ മനോജ്, പ്രസിഡൻ്റ് കെ.എം മുകേഷ് തുടങ്ങിയവർ പങ്കെടുത്തു. ലോട്ടറി തൊഴിലാളി യൂണിയൻ ജില്ല കമ്മിറ്റി അംഗം എം.ടി മണികണ്ഠൻ നന്ദി പറഞ്ഞു. ആർട്ടിസാൻസ് യൂണിയൻ ഏരിയ സെക്രട്ടറി റൈനസിൻ്റെയും നിഷയുടെയും മകളാണ് റിയ റൈനസ്. നിലവിൽ ബാലസംഘം ഏരിയ ജോയിന്റ് സെക്രട്ടറി, മേഖല പ്രസിഡൻ്റ് എന്നീ ചുമതലകൾ വഹിക്കുന്നുണ്ട്. സഹോദരൻ കൃഷണദാസ് ശാസ്ത്ര മേളയിൽ പേപ്പർ ക്രാഫ്റ്റ് ഇനത്തിൽ സംസ്ഥാന ജേതാവാണ്.

