ചാവക്കാട്: ജീവകാരുണ്യ പ്രവർത്തനരംഗത്ത് 19 വർഷമായി പ്രവർത്തിക്കുന്ന ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ ജീവകാരുണ്യ ധനശേഖരണം കൂപ്പൺ നറുക്കെടുപ്പ് സംഘടിപ്പിച്ചു. ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോജി തോമസ് ഉദ്ഘാടനം ചെയ്തു. ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം പ്രസിഡണ്ട് എം.എസ് ശിവദാസ് അധ്യക്ഷത വഹിച്ചു. നറുക്കെടുപ്പ് കമ്മിറ്റി ചെയർമാൻ വി.കെ ഷാജഹാൻ, സെക്രട്ടറി എ.കെ അലി, കെ.കെ വേണു, ഷാജി നരിയപുള്ളി, കെ.ജി ഉണ്ണികൃഷ്ണൻ, കെ.ആർ രമേശ് എന്നിവർ സംസാരിച്ചു. ഒന്നാം സമ്മാനം ഹോണ്ട ആക്ടീവ മണികണ്ഠൻ ഇരട്ടപ്പുഴയ്ക്ക് ലഭിച്ചു. ബേബി റോഡിൽ ആച്ചി മനോജിന് രണ്ടാം സമ്മാനം വാഷിംഗ് മെഷീനും ഇതര സംസ്ഥാന തൊഴിലാളി അൽ അമീന് മൂന്നാം സമ്മാനം സൈക്കിളും ലഭിച്ചു. നിരവധി പേർക്ക് പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരുന്നു.

