Friday, January 9, 2026

ഗുരുവായൂരപ്പന് വഴിപാടായി പുതിയ പത്ത് വാട്ടർ ട്രോളികൾ

ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി പുതിയ പത്ത് വാട്ടർ ട്രോളികൾ. പൊതുവരി നിൽക്കുന്ന ഭക്തർക്ക് യഥേഷ്ടം കുടിവെള്ളമെത്തിക്കാനുള്ള വാട്ടർ ട്രോളികൾ തിരുപ്പൂർ കറുവംപാളയം ആലങ്കാട് സ്വദേശിയും ചെന്നൈ സിൽക്‌സ് എം.ഡിയുമായ എ പ്രസന്ന അങ്കുരാജാണ് സമർപ്പിച്ചത്. ഇന്ന് രാവിലെ രാവിലെ കിഴക്കേ ഗോപുരത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ഭരണ സമിതി അംഗം സി. മനോജ്‌ വാട്ടർ ട്രോളികൾ ഏറ്റുവാങ്ങി. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, അസിസ്റ്റന്റ് മാനേജർ സി.ആർ ലെജുമോൾ, ചീഫ് സെക്യുരിറ്റി ഓഫീസർ മോഹൻകുമാർ, ഹെൽത്ത് സൂപ്പർ വൈസർ എം.എൻ രാജീവ്‌,  ജീവനക്കാർ എന്നിൻ സന്നിഹിതരായി. വരി നിൽക്കുന്ന ഭക്ത ജനങ്ങൾക്കരികിൽ കുടിവെള്ളം എത്തിച്ചു നൽകാൻ ഈ വാട്ടർ ട്രോളികൾ ഉപയോഗിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments