വാടാനപ്പള്ളി: നാട്ടികയിൽ ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു. നാട്ടിക പന്ത്രണ്ടാം കല്ല് പടിഞ്ഞാറ് കുറുവത്ത് ദാസൻ (64) ആണ് മരിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി നാട്ടിക സെൻ്ററിൽ വെച്ചാണ് റോഡ് മുറിച്ച് കടക്കുന്നതിടെ ദാസനെ ദേശീയപാത അതോറിറ്റിയുടെ ലോറി ഇടിച്ചത്. ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം സംഭവിച്ചത്.

