ഗുരുവായൂർ: ചൂൽപ്പുറത്ത് നിന്നും കാണാതായ വിദ്യാർത്ഥിയെ തിരുവനന്തപുരത്ത് കണ്ടെത്തി. ചൂൽപ്പുറം പുളിച്ചാറം വീട്ടിൽ ജലീലിന്റെ മകനും തൊഴിയൂർ റഹ്മത്ത് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ ആദിലിനേ (15)യാണ് ഇന്നലെ രാത്രി തിരുവനന്തപുരത്തുനിന്നും കണ്ടെത്തിയത്. പോലീസ് വിവരമറിയിച്ചതോടെ ബന്ധുക്കൾ ആദിലുമായി വീഡിയോ കോളിൽ സംസാരിച്ചു. തുടർന്ന് ബന്ധുക്കൾ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു.

