Thursday, January 8, 2026

കലാഭവൻ മണി പുരസ്കാരം നേടിയ റിയ റൈനസിനെ അനുമോദിച്ചു

ഗുരുവായൂർ: കലാഭവൻ മണി പുരസ്കാരം നേടിയ ഗുരുവായൂർ സ്വദേശിനി റിയയെ  സി.പി.ഐ മാണിക്കത്തുപടി ബ്രാഞ്ച് കമ്മറ്റി ആദരിച്ചു. സി.പി.ഐ ഗുരുവായൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി എൻ.പി നാസർ പൊന്നാടയണിയിച്ച്  ഉപഹാരം സമ്മാനിച്ചു. ലോക്കൽ കമ്മറ്റി അംഗം പി.വി മധു, നഗരസഭ കൗൺസിലർ  ഉണ്ണികൃഷ്ണൻ കരുമത്തിൽ, ബ്രാഞ്ച് സെക്രട്ടറി ഷനുമോഹൻ എന്നിവർ പങ്കെടുത്തു. കാരക്കാട് എ.വി റൈനസ് – നിഷ ദമ്പതികളുടെ മകളായ റിയ ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. നൃത്തത്തിൻ്റെ വിവിധ മേഖലകളിൽ നിരവധി അംഗീകാരങ്ങൾ നേരത്തെ നേടിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments