Wednesday, January 7, 2026

കടപ്പുറം അഴിമുഖത്ത് ചേറ്റുവ പുഴയിൽ നിന്ന് ഉപ്പുവെള്ളം കയറിയ പ്രദേശം പഞ്ചായത്ത് ജനപ്രതിനിധി – ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു 

കടപ്പുറം: കടപ്പുറം പഞ്ചായത്തിലെ മുനക്കക്കടവ് അഴിമുഖം  11-ാം വാർഡിൽ ചേറ്റുവ പുഴയിൽ നിന്ന് ഉപ്പുവെള്ളം കയറിയ പ്രദേശത്ത് കടപ്പുറം പഞ്ചായത്ത് ജനപ്രതിനിധി – ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് വി.എമനാഫിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്. പഞ്ചായത്ത് മെമ്പർമാരായ വി.ഉമ്മർ ഹാജി, പി.എ.അഷ്കർ അലി, നജില നജീബ്, പഞ്ചായത്ത് ഓവർസിയർ അശ്വതി എന്നിവർ സംഘത്തിലുണ്ടായിരുന്നു. പുഴയിൽ നിന്നും ഉപ്പുവെള്ളം കയറുന്നത് തടയുന്നതിന് വേണ്ടിയുള്ള ശാശ്വതമായ പരിഹാരം കാണുന്നതിന് വേണ്ടി ബന്ധപ്പെട്ടവരെ കാണുമെന്നും അടിയന്തരമായി ഈ പ്രദേശത്ത് താൽക്കാലികമായി പരിഹാരത്തിനുള്ള നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് വി.എം മനാഫ് പറഞ്ഞു.  നാട്ടുകാരായ പി.എസ്.അബൂബക്കർ, എം.കെ.അബ്ദുൽ കലാം, അബൂബക്കർ പുതുവീട്ടിൽ, കൃഷ്ണൻ മഠത്തിൽ, പി.എസ്.മുനീർ, ഹംസ രായംമരക്കാർ വീട്ടിൽ, ഉസ്മാൻ പണ്ടാരി, ആർ.കെ.നാസർ, ഷെഫീഖ് ഹംസക്കുട്ടി, ഹനീഫ ചാലിൽ, പ്രേമൻ തൈക്കൂട്ടത്തിൽ, ഇബ്രാഹിം പുഴുങ്ങര, മുഹമ്മദ് ആദിൽ ആർ.എച്ച് എന്നിവർ ജനപ്രതിനിധികളോടൊപ്പം ഈ പ്രദേശങ്ങൾ സന്ദർശിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments